എഴുത്തിന് ഇത് കലികാലം: പി.കെ. പാറക്കടവ്

Published On: 2018-07-23T08:15:00+05:30
എഴുത്തിന് ഇത് കലികാലം: പി.കെ. പാറക്കടവ്

വടകര : ഒരു കഥയെഴുതാന്‍ പോലും കഴിയാത്ത കറുത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് കഥാകൃത്ത് പി.കെ. പാറക്കടവ്. കുറ്റ്യാടി നിയോജക മണ്ഡലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ വിദ്യാഭ്യാസ പദ്ധതി `ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ' ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും വിവാദത്തെ തുടര്‍ന്ന് നോവലിസ്റ്റ് എസ്. ഹരീഷിന്റെ നോവല്‍ പിന്‍വലിക്കേണ്ടി വന്ന സംഭവം ആ കറുത്ത കാലത്തൊണ്് സാക്ഷ്യപ്പെടുത്തുന്നത്. മാഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയുടെ ആ തോക്ക് ഇവിടെ തന്നെയുണ്ട്. അതുകൊണ്ട് തന്നെയാണ് ഗൗരീലങ്കേഷിനെയും വെടിവെച്ചു കൊന്നത്.

കുട്ടികള്‍ക്കിടയില്‍ പോലും വിഭാഗീയ ചിന്തകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടിവിടെ. മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥ പറയുമ്പോള്‍ കാശിക്കല്ല അവര്‍ മക്കയിലേക്കാണ് അതല്ല ജറൂസലേമിലേക്കാണ് പോയതെന്ന് പറയിക്കുന്ന തരത്തില്‍ കുട്ടികളില്‍ വിഷം കുത്തി വെക്കുന്നവരുണ്ട്. കുട്ടികളോട് ഒരു കഥ പറയാന്‍ പോലും കഴിയാത്ത കാലം വിദൂരമല്ലെന്ന ഭയമാണ് തന്നിലുള്ളതെന്നും പി.കെ. പാറക്കടവ് പറഞ്ഞു

Top Stories
Share it
Top