പാലമരത്തില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കരുത്; ഡിജിപിയെ പരിഹസിച്ച് ജേക്കബ് തോമസ്

Published On: 2018-05-30T19:15:00+05:30
പാലമരത്തില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കരുത്; ഡിജിപിയെ പരിഹസിച്ച് ജേക്കബ് തോമസ്

തി​രു​വ​ന​ന്ത​പു​രം: ഡിജിപി ലോക്നാഥ് ബെഹ്രയെ പരിഹസിച്ച് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ്. പൊലീസ് തലപ്പത്ത് ഇപ്പോഴുളളത് പാലമരമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. പാലമരത്തില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്‌നാഥ് ബെഹ്റയെ മാറ്റിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് ജേക്കബ് തോമസിന്റെ പരിഹാസം.

‘പാലമരം നമ്മള്‍ നട്ടു വളര്‍ത്തിയാല്‍ അതില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കുന്നത് ശരിയാണോ. ആനപ്പുറത്തിരിക്കുമ്പോള്‍ ചിലര്‍ക്ക് താഴെ കാണണമെന്നില്ല. പാലമരങ്ങള്‍ ഇനിയും തുടരണോയെന്ന് ആലോചിക്കണം’, ജേക്കബ് തോമസ് പറഞ്ഞു.

ബെഹ്റയെ മാറ്റണമെന്ന ​ആ​വ​ശ്യം സിപിഐ ഉ​ൾ​പ്പ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചതായാണ് വിവരം. പൊ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബെഹ്രയെ ഇ​നി​യും സം​ര​ക്ഷി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന ത​ന്നെ സിപിഎം നേ​താ​ക്ക​ൾ മുഖ്യമന്ത്രിയെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Top Stories
Share it
Top