ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; ബിഷപ്പ്സ് ഹൗസിന് മുന്നില്‍ സായുധ പോലീസിനെ വിന്യസിച്ചു

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്മെന്റ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; ബിഷപ്പ്സ് ഹൗസിന് മുന്നില്‍ സായുധ പോലീസിനെ വിന്യസിച്ചു

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും. തുടര്‍ന്ന് അറസ്റ്റ് നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്മെന്റ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്ന ആദ്യത്തെ പീഡന സംഭവം നടന്നത് 2014 ലാണ്. ഇതിനാല്‍ തെളിവെടുപ്പിനും അന്വേഷണത്തിനും സ്വാഭാവികമായി സമയം വേണ്ടി വന്നു. ഇതിനാലാണ് തുടര്‍ നടപടികളില്‍ കാലതാമസം നേരിട്ടതെന്നും തെളിവുകള്‍ പരിശോധിച്ചശേഷമാണ് നടപടിയെടുക്കുന്നതെന്നും സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഇതോടൊപ്പം ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ വീണ്ടും പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.

Read More >>