- Tue Feb 19 2019 14:25:42 GMT+0530 (IST)
- E Paper
Download App

- Tue Feb 19 2019 14:25:42 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീക്ക് ഭീഷണി; മഠത്തില്‍ പൊലീസ് സുരക്ഷ
കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡനത്തിന് പരാതി നല്കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടർന്നാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. ജലന്ധര്‍ ബിഷപ്പ് മഠത്തില്‍ എത്തിയതായി രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ബംഗലൂരുവില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്.
കന്യാസ്ത്രീ നല്കിയ പരാതിയെപ്പറ്റി തനിക്ക് അറിവുണ്ടായിരുന്നന്ന് ഇവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയെന്നാണു സൂചന. ബിഷപ് പീഡിപ്പിച്ചെന്നു കന്യാസ്ത്രീ പരാതി പറഞ്ഞ കാലയളവില്‍ കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നവരാണു രണ്ടു കന്യാസ്ത്രീകളും. ബിഷപ്പിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി രണ്ടു പേര്‍ക്കും അറിവുണ്ടായിരുന്നെന്നു പരാതിക്കാരിയായ കന്യാസ്ത്രീ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇവരുടെ സാക്ഷിമൊഴി കൂടി ഉണ്ടെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണു പോലീസിന്റെ പ്രതീക്ഷ.
