കൊച്ചിയില്‍ ജനം ടി.വി ബ്യൂറോയ്ക്ക് നേരെ അക്രമം

Published On: 2018-06-03T18:45:00+05:30
കൊച്ചിയില്‍ ജനം ടി.വി ബ്യൂറോയ്ക്ക് നേരെ അക്രമം

കൊച്ചി: ജനം ടി.വി കൊച്ചി ബ്യൂറോക്ക് നേരെ അക്രമം. ജനം ബ്യൂറോ ചീഫ് ശ്രീകാന്തിനെ കൈയേററം ചെയ്ത സംഘം ഓഫീസിലെ ടി.വി , കാമറ ,കസേരകള്‍ കാമറാമാന്‍ ജിതിന്റെ മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തി. സംഭവത്തില്‍ എളമക്കര പൊലിസ് കേസെടുത്തു.

പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്ര സമിതി അംഗങ്ങളുടെ ഉപദേശകസമതി പ്രസിഡന്റ് ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയില്‍ പ്രകോപിതരായാണ് അക്രമമെന്ന് ജനം ടി.വി ആരോപിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.യു.ഡബ്ലൂ.ജെ ജില്ലാ പ്രസിഡന്റ് ഡി.ദിലീപും സെക്രട്ടറി സുഗതന്‍.പി.ബാലനും ആവശ്യപ്പെട്ടു.

Top Stories
Share it
Top