ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി കോരന്‍ മാസ്റ്റര്‍ അന്തരിച്ചു 

തൃക്കരിപ്പൂര്‍: ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായ പി.കോരന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. ഗ്രന്ഥാശാല സംഘം...

ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി കോരന്‍ മാസ്റ്റര്‍ അന്തരിച്ചു 

തൃക്കരിപ്പൂര്‍: ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായ പി.കോരന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. ഗ്രന്ഥാശാല സംഘം മുന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗമായിരുന്നു. സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന ഇദ്ദേഹം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാര്‍ മേഖലയിലെ കരുത്തനായ നേതാവായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് സ്വവസതിയിലാണ് അന്ത്യം. മൃതദേഹം രാവിലെ 9 മുതല്‍ തൃക്കരിപ്പൂര്‍ കെ.എം.കെ.സ്മാരക കലാ സമിതിയിലും ഉച്ചക്ക് രണ്ടു മുതല്‍ തൃക്കരിപ്പൂര്‍ തങ്കയം മുഹമ്മദ് അബ്ദുറഹ്മാന്‍ വായനശാലയിലും പൊതുദര്‍ശനത്തിനു വെക്കും.
റിട്ട: അധ്യാപിക പി.കാര്‍ത്യായനിയാണ് ഭാര്യ. മക്കള്‍: രാജേഷ് (അധ്യാപകന്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍) ,ഷീന (വി. ഇ. ഒ, തൃക്കരിപ്പൂരിപ്പൂര്‍) ഷീജ ( വില്ലേജ് ഓഫീസ്, കയ്യാര്‍), പരേതയായ ശ്രീജ

Read More >>