ജെസ്‌ന കേസ്: ഉന്നതരുടെ വീട്ടുപ്പണിക്ക് കാണിക്കുന്ന ശുഷ്കാന്തിപോലും പൊലീസ് കാണിക്കുന്നില്ല- കെ എസ് യു 

കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യേഗസ്ഥരുടെ വീട്ടുപ്പണിക്ക് കാണിക്കുന്ന ശുഷ്കാന്തി പോലും ജസ്ന കേസന്വേഷണത്തിൽ പോലീസ് കാണിക്കുന്നില്ലെന്ന് ‌‌കെ എസ് യു...

ജെസ്‌ന കേസ്: ഉന്നതരുടെ വീട്ടുപ്പണിക്ക് കാണിക്കുന്ന ശുഷ്കാന്തിപോലും പൊലീസ് കാണിക്കുന്നില്ല- കെ എസ് യു 

കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യേഗസ്ഥരുടെ വീട്ടുപ്പണിക്ക് കാണിക്കുന്ന ശുഷ്കാന്തി പോലും ജസ്ന കേസന്വേഷണത്തിൽ പോലീസ് കാണിക്കുന്നില്ലെന്ന് ‌‌കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. പത്തനംത്തിട്ടയിലെ വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാന കേസില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും കേസന്വേഷണം സിബിഐക്ക് വിടണമെന്നും അഭിജിത്ത് പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജെസ്‌നയെ കാണാതായിട്ട് 93 ദിവസം പിന്നിടുകയാണ്. കേരളത്തിലെ അവസ്ഥ ഉത്തരേന്ത്യയിലെ പോലെയായി മാറി. ഒരു വിദ്യാര്‍ഥിനിയെ കാണാതായിട്ട് ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും യാതൊരു തുമ്പും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ സഹോദരനെ കക്ഷി ചേര്‍ത്ത് കെ എസ് യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ കോടതി സര്‍ക്കാറിനോടും സിബിഐയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

Read More >>