സഹോദരിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന്  ജെസ്നയുടെ സഹോദരി ജെസി 

Published On: 2018-06-08T19:15:00+05:30
സഹോദരിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന്  ജെസ്നയുടെ സഹോദരി ജെസി 

കോട്ടയം: കാണാതായ വിദ്യാര്‍ഥിനി ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് അപവാദ പ്രചാരണമാണ് നടക്കുന്നത് ജസ്‌നയുടെ സഹോദരി ജെസി. ജസ്നയെ കാണാതായ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ കൂടുതല്‍ തളര്‍ത്തുന്ന വിധമാണ് പലരുടേയും ആരോപണങ്ങള്‍. അത്തരക്കാർ അതില്‍നിന്ന് പിന്മാറണമെന്നും ജസ്‌നയുടെ സഹോദരി ജെസി പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജെസി ഇക്കാര്യം വ്യതക്തമാക്കിയത്.

അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ ചേര്‍ത്തുവെച്ച് കഥകള്‍ മെനയുകയാണ്. വസ്തുതകളെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല ജെസി പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ജസ്‌നയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. പോലീസ് അന്വേഷണത്തെയും ഇത് വഴിതിരിച്ച് വിടുന്നെന്നും ജെസി പറഞ്ഞു.

പിതാവിനെക്കുറിച്ച് പലരും മോശമായാണ് പറയുന്നുണ്ട്. തനിക്കും സഹോദരനും പിതാവിനെ പൂര്‍ണ വിശ്വാസമാണ്. പത്തു മാസം മുന്‍പ് അമ്മ മരിച്ചതിനു ശേഷം വളരെ കരുതലോടെയാണ് പപ്പ ഞങ്ങളെ ശ്രദ്ധിച്ചിരുന്നത്. ജസ്‌ന തിരിച്ചുവരുമെന്നുതന്നെയാണ് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നതെന്നും ജെസി വീഡിയോയിൽ പറഞ്ഞു.

Top Stories
Share it
Top