ജസ്ന കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി 

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണം​ ആവശ്യമില്ലെന്ന് ഹൈക്കോടതി....

ജസ്ന കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി 

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണം​ ആവശ്യമില്ലെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും മറ്റൊരു ഏജൻസിയെ ഏൽപ്പിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്നയുടെ വീട്ടിൽ നിന്ന് പുതിയൊരു സിം കണ്ടെത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട് ​ജസ്​നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെ.എസ്​.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്തുമാണ് ഹർജി നല്‍കിയത്.ഈ മാസം 17 ന് ഹരജി വീണ്ടും പരിഗണിക്കും.

സംഭവം സംബന്ധിച്ച്​ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്​ കഴിഞ്ഞ മാസം സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ പരസ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, ഇതു സംബന്ധിച്ച റിപ്പോർട്ട്​ ഗവ. പ്ലീഡർ മുഖേന മുദ്രവെച്ച കവറിൽ കോടതിക്ക്​ സമർപ്പിച്ചിരുന്നു.

Story by
Read More >>