ജെസ്‌നയെ ചെന്നൈയില്‍ കണ്ടുവെന്ന് വെളിപ്പെടുത്തല്‍

Published On: 10 Jun 2018 10:30 AM GMT
ജെസ്‌നയെ ചെന്നൈയില്‍ കണ്ടുവെന്ന് വെളിപ്പെടുത്തല്‍

ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്നയെ ചെന്നൈയില്‍ കണ്ടുവെന്ന് റിപ്പോർട്ട്. ചെന്നൈ ഐനാവുരം വെള്ളല തെരുവിലെ കച്ചവടക്കാരന്‍ ഷണ്‍മുഖനും മലയാളിയായ അലക്‌സുമാണ് മാര്‍ച്ച് 26 ന് ജെസ്‌നയെ കണ്ടെന്ന് പറയുന്നത്.

ഇവർ ഇക്കാര്യം പോലീസില്‍ അറിയിച്ചതായും പറയുന്നു. മാര്‍ച്ച് 26ന് വെള്ളല സ്ട്രീറ്റിലെ ഷണ്‍മുഖന്‌റെ കടയില്‍ നിന്ന് ജെസ്‌ന ആരെയോ വിളിച്ചതായും പിന്നീട് മറ്റൊരു സ്ഥലത്തേക്കുള്ള വഴി ചോദിച്ചുവെന്നും ഷൺമഖൻ പറഞ്ഞു. ഷണ്‍മുഖന്‍ തമിഴ്‌നാട് സ്വദേശിയാണെങ്കിലും മലയാളിയായ അലക്‌സ് സമീപത്ത് ഉണ്ടായിരുന്നു. ഇയാളാണ് പിറ്റേ ദിവസം പത്രത്തില്‍ ഫോട്ടോ കണ്ട് ഇത് ജെസ്‌നയാണെന്ന് തിരിച്ചറിഞ്ഞത്.

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജെസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയാണ് ജെസ്‌ന കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ്സ്റ്റാന്‍ഡിലും എത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു. നേരത്തെ ജെസ്‌നയെ ബെംഗളൂരുവില്‍ കണ്ടതായും വാര്‍ത്തകളുണ്ടായിരുന്നു.

Top Stories
Share it
Top