ജസ്നയുടെ തിരോധാനം: ഹേബിയസ് കോർപസ് തള്ളി

Published On: 26 Jun 2018 12:15 PM GMT
ജസ്നയുടെ തിരോധാനം: ഹേബിയസ് കോർപസ് തള്ളി

‌കൊച്ചി: ജസ്ന മരിയയുടെ തിരോധാനം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജികള്‍ ഹൈക്കോടതി തളളി. ജസ്നയുടെ സഹോദരൻ ജയ്സൺ, ഷോൺ ജോർജ് എന്നിവർ നൽകിയ ഹരജികളാണ് തള്ളിയത്.

‌ സി ബി ഐ അന്വേഷണം ഹരജികൾ ആവശ്യപ്പെട്ടുള്ള നിലനിൽക്കുന്നതിനാൽ ഹേബിയസ് കോർപസ് നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
‌ജസ്ന അന്യായ തടങ്കലിലാണെന്ന് ഹരജിക്കാർക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമാണ്. അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഹരജിക്കാർക്ക് മറ്റ് മാർഗങ്ങൾ തേടാമെന്നും കോടതി വ്യക്തമാക്കി.

Top Stories
Share it
Top