ജെസ്‌ന മലപ്പുറത്തെത്തിയിരുന്നതായി സൂചന

Published On: 2018-06-22 03:45:00.0
ജെസ്‌ന മലപ്പുറത്തെത്തിയിരുന്നതായി സൂചന

മലപ്പുറം: ജെസ്‌ന മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്ത് എത്തിയതായി വിവരം ലഭിച്ചു. മെയ് 3ന് 11 മുതല്‍ രാത്രി എട്ടുവരെ മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ജെസ്‌നയെ കണ്ടതായി പോലീസിന് കൃത്യമായി സൂചന ലഭിച്ചു. രണ്ടുപേരും വലിയ ബാഗുകളുമായാണ് പാര്‍ക്കില്‍ എത്തിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.

പാര്‍ക്കിലെ സിസടിവി ദൃശ്യങ്ങല്‍ വീണ്ടെടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. മെയ് ആദ്യം ജെസ്‌നയെ കാണാതായ വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയുംവ ചിത്രവും വന്നതോടെയാണ് ശ്രദ്ധിച്ചതെന്ന് നാട്ടുകാരും ജീവനാക്കാരും പറഞ്ഞു.

Top Stories
Share it
Top