ചെങ്കൽപ്പേട്ടിലെ മൃതദേഹം ജെസ്നയുടേതല്ലെന്ന് സ്ഥിരീകരണം

Published On: 2018-06-02T18:45:00+05:30
ചെങ്കൽപ്പേട്ടിലെ മൃതദേഹം ജെസ്നയുടേതല്ലെന്ന് സ്ഥിരീകരണം

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ചെന്നൈ അണ്ണാ നഗർ സ്വദേശിനിയുടേതാണ് മൃതദേഹം. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കണ്ടെത്തിയ മൃതദേഹം ജെസ്നയുടേത് അല്ലെന്ന് സഹോദരൻ ജെയിസും രാവിലെ പറഞ്ഞിരുന്നു. മൃതദേഹത്തിന്‍റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലിൽ കെട്ടിയ കമ്പി ജെസ്നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം തിരിച്ചറിയാൻ അന്വേഷണ ഉദ്യോ​ഗസ്ഥർ കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയിരുന്നു.

Top Stories
Share it
Top