ജസ്‌നയുടെ തിരോധാനം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്ന് പരിഗണിക്കും

Published On: 20 July 2018 4:15 AM GMT
ജസ്‌നയുടെ തിരോധാനം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്ന് പരിഗണിക്കും

കൊച്ചി: പത്തനംതിട്ട സ്വദേശിനി ജസ്‌നയുടെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്നു പരിഗണിക്കും. ജസ്‌നയുടെ സഹോദരന്‍ ജൈസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ് ഹരജി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തും അന്വേഷിക്കേണ്ടതിനാലാണ് സി.ബി.ഐ അഭികാമ്യം എന്നാണ് ഹരജിക്കാരുടെ വാദം.മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാവുന്നത്. തുടര്‍ന്ന് കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതികളുണ്ടായിരുന്നില്ല.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് ആയില്ല. അതേസമയം ജസ്‌നയെ കണ്ടെത്താനായിട്ടില്ലന്നും അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Top Stories
Share it
Top