ജെസ്‌നയുടെ തിരോധാനത്തിന് ഇന്ന് നൂറുദിവസം

പത്തനംതിട്ട: ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് നൂറുദിവസം.അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ...

ജെസ്‌നയുടെ തിരോധാനത്തിന് ഇന്ന് നൂറുദിവസം

പത്തനംതിട്ട: ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് നൂറുദിവസം.അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. അതേസമയം, സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജസ്‌നയെ മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. അയല്‍ വാസിയായ ലൗലിയോട് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നുവെന്ന് ജസ്‌ന പറഞ്ഞിരുന്നു. മുക്കൂട്ടു തറയില്‍ നിന്നും ബസില്‍ കയറിയ ജസ്‌ന എരുമേലി ബസ്റ്റാന്റില്‍ എത്തിയതിനും സാക്ഷികളുണ്ട്.

മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയെന്നാണ് കരുതുന്ന്. മാര്‍ച്ച് 22ന് എരുമേലി പോലീസിലും അടുത്ത ദിവസം വെച്ചൂച്ചിറയിലും പിതാവ് ജയിംസ് പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങി. മെയ് 18ന് പ്രത്യേക അന്വേഷണ സംഘം നിലവില്‍ വന്നു. മരിക്കാന്‍ പോകുന്നു എന്ന് സുഹൃത്തിന് അയച്ച സന്ദേശം കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.

അതിനിടെ മലപ്പുറത്തെ പാര്‍ക്കില്‍ ജസ്‌നയെ കണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് അനിടെയും അന്വേഷണം നടത്തി. എന്നാല്‍ യാതൊരു വിവരവും ഇത് സംബന്ധിച്ച് കിട്ടാനായില്ല.പിതാവ് ജയിംസിന്റെ നിര്‍മാണ സ്ഥലങ്ങളില്‍ പരിശോധന നടന്നിട്ടും ഫലമുണ്ടായില്ല. ഇതിനകം ഒരുലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം നടന്നു. വനങ്ങളിലും പരിശോധിച്ചു.

വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം റിവാര്‍ഡു പ്രഖ്യാപിച്ചെങ്കിലും തുമ്പുണ്ടായില്ല. തട്ടികൊണ്ട് പോയതല്ലെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചതിനെ കുടുംബം ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരവും നടത്തി. ഇത്രയും അന്വേഷണം നടത്തിയിട്ടും തെളിയിക്കാനാകാതെ പോയ മറ്റൊരു കേസ് അടുത്തിടെ വേറെ ഇല്ലെന്നത് പൊലീസിനും നാണക്കേടുണ്ടാക്കുന്നുണ്ട്.

Read More >>