മാനസികമായി പീഡനമേല്‍ക്കുന്നു-ജസ്‌നയുടെ പിതാവ്

Published On: 22 Jun 2018 5:15 AM GMT
മാനസികമായി പീഡനമേല്‍ക്കുന്നു-ജസ്‌നയുടെ പിതാവ്

കോട്ടയം: പോലീസില്‍ നിന്നും സമൂഹത്തില്‍ നിന്നും പീഡനമാണെന്ന് കാണാതായ ജസ്‌നയുടെ പിതാവ് ജയിംസ്. ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നിരവധി തവണ പോലീസ് ചോദ്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് അന്വേഷണത്തില്‍ ഫലമില്ലെന്ന് കണ്ടപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഒരു അടിസ്ഥാനവുമില്ലാത്ത അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വീട്ടിലും താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ താന്‍ ജസ്‌നയുടെ കാമുകനല്ലെന്ന് വ്യക്തമാക്കി സുഹൃത്ത് രംഗത്തെത്തി. ഇത്തരം സന്ദേശങ്ങള്‍ താന്‍ മുമ്പം ജസ്‌നയ്ക്ക് അയച്ചിട്ടുണ്ടെന്നും സുഹൃത്ത് വ്യക്തമാക്കി.

Top Stories
Share it
Top