ജെസ്‌നയുടെ തിരോധാനം: അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കും

Published On: 24 Jun 2018 3:15 AM GMT
ജെസ്‌നയുടെ തിരോധാനം: അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കും

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌ന അപായപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹായത്തോടെയാണ് വിവരശേഖരണം നടത്തുന്നത്.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലെ അജ്ഞാത മൃതദേഹങ്ങളാണ് പരിശോധനക്കെടുക്കുന്നത്. അതിനിടെ, സംശയം തോന്നിയ സാഹചര്യത്തില്‍ ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ പോലീസ് പരിശോധിച്ചു.

ജെസ്‌നയുടെ ആണ്‍ സുഹൃത്തിനെയും അച്ഛനെയും പതിനഞ്ചിലേറെത്തവണ ചോദ്യം ചെയ്തു. ജെസ്‌ന അവസാനം സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്നു പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ജെസ്‌ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ സഹപാഠിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. പലരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

Top Stories
Share it
Top