ജെസ്‌ന കേസ്: പോലീസ് വീണ്ടും കര്‍ണാടകയിലേക്ക്; ഇതുവരെ പരിശോധിച്ചത് 6000 കോളുകള്‍

Published On: 23 July 2018 4:45 AM GMT
ജെസ്‌ന കേസ്: പോലീസ് വീണ്ടും കര്‍ണാടകയിലേക്ക്; ഇതുവരെ പരിശോധിച്ചത് 6000 കോളുകള്‍

റാന്നി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥി ജെസ്‌ന മരിയ ജെയിംസിനോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കര്‍ണാടകയില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം വീണ്ടും കര്‍ണാടകയിലെത്തി.

മുമ്പും സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കര്‍ണാടകയില്‍ തിരച്ചില്‍ നടത്തിയിരുന്നു. സൈബര്‍ വിദഗ്ദര്‍ പരിശോധിച്ച ഫോണ്‍ കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്താലാണ് സംശയം ബലപ്പെടാന്‍ കാരണം.

കേസുമായി ബന്ധപ്പെട്ട് നിരവധി കോളുകളാണ് പോലീസ് പരിശോധിച്ചത്. 6000 കോളുകള്‍ വിശദമായി പരിശോധന നടത്തി.

Top Stories
Share it
Top