ചെങ്കല്‍പേട്ടയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരണം

കാഞ്ചിപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സഹോദരന്‍...

ചെങ്കല്‍പേട്ടയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരണം

കാഞ്ചിപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സഹോദരന്‍ ജെയ്‌സ്. മൃതദേഹം ജെയ്‌സും അന്വേഷണ സംഘവും പരിശോധിച്ചു. മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് അന്വേഷണ സംഘം ചെങ്കല്‍പേട്ടയിലേക്ക് പുറപ്പെട്ടത്. ജെസ്‌നയുടേതിനെക്കാള്‍ പ്രായമുള്ളതാണ് മൃതദേഹമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിഗമനം.

പല്ലില്‍ ക്ലിപ്പിട്ടതും ജസ്‌നയുടേതിന് ഒത്ത ഉയരവുമായിരുന്നു കണ്ടെത്തിയ മൃതദേഹത്തിന്. എന്നാല്‍ മൃതദേഹത്തില്‍ മൂക്കുത്തി ഉണ്ടെന്നതുകൊണ്ടു തന്നെ അത്‌ ജെസ്‌നയുടേതല്ലെന്ന സൂചന നല്‍കിയിരുന്നു.

72 ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന മരിയ ജെയിംസിനെ എരുമേലിക്ക് സമീപത്തു നിന്നും കാണാതാകുന്നത്. നേരത്തെ തിരുവല്ല ഡി.വൈ.എസ്.പി ആര്‍. ചന്ദ്രശേഖര പിള്ളയുടെ നേതൃത്വത്തില്‍ അന്വേഷിച്ച കേസിന്റെ ചുമതല നിലവില്‍ ഐ.ജി മനേജ് എബ്രഹാമിനാണ്.

Read More >>