ജെസ്ന തിരോധാനം: നിർണായക വിവരങ്ങൾ കിട്ടിയെന്ന് സർക്കാർ 

Published On: 2018-07-20T16:45:00+05:30
ജെസ്ന തിരോധാനം: നിർണായക വിവരങ്ങൾ കിട്ടിയെന്ന് സർക്കാർ 

കൊച്ചി: പത്തനംതിട്ട സ്വദേശിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് പോലീസ് ഹൈക്കോടതിൽ. കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറിയ സർക്കാർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യർഥിച്ചു. സർക്കാരിന്‍റെ വാദം പരിഗണിച്ചുള്ള നടപടിയാണ് പിന്നീട് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സർക്കാർ നൽകിയ വിവരങ്ങൾ പരിശോധിച്ച കോടതി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന് നിരീക്ഷിച്ചു.

കഴിഞ്ഞ മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്നയെ കാണാതായത്. കേസിൽ മൂന്ന് മാസത്തിലധികമായി അന്വേഷണം നടത്തുന്ന പോലീസ് ആദ്യമായാണ് തെളുവുകൾ ലഭിച്ചുവെന്ന് അവകാശപ്പെടുന്നത്. ദിവസങ്ങളോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുന്പും കേസിൽ ലഭിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ജെസ്നയുടെ ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഇക്കാര്യം അന്വേഷണ സംഘം പുറത്തുപറയാൻ തയാറായിട്ടില്ല.

Top Stories
Share it
Top