ജിഷ്ണു പ്രണോയ് രക്തസാക്ഷി മണ്ഡപം പൊളിച്ച് നീക്കി

Published On: 8 Jun 2018 10:15 AM GMT
ജിഷ്ണു പ്രണോയ് രക്തസാക്ഷി മണ്ഡപം പൊളിച്ച് നീക്കി

കൊച്ചി: ജിഷ്ണു പ്രണോയുടെ ഓർമയ്ക്കായി പാമ്പാടി നെഹ്റു കോളേജിന് സമീപം എസ്.എഫ്.ഐ നിർമിച്ച ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചു നീക്കി. പാമ്പാടി സെന്ററിൽ സ്ഥാപിച്ചിരുന്ന സ്മാരകം പൊളിച്ചു നീക്കാൻ ജില്ലാ കളക്ടറും കേരളാ ഹൈക്കോടതിയും ഉത്തരവിട്ടെങ്കിലും സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ സ്മാരകം പോലീസ് സാന്നിധ്യത്തിൽ പി.ഡബ്ല്യൂ.ഡിയുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കുകയായിരുന്നു.

നെഹ്റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഈ മേഖലയിലുണ്ടായിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോളേജിന്റെ പിന്നിലെ കവാടത്തിനടുത്ത് എ.ഐ.ടി.യു.സി ഒാഫീസിനോടു ചേർന്ന് വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങൾ ജിഷ്ണുവിന് സ്മാരകമൊരുക്കിയത്.

Top Stories
Share it
Top