ചർച്ചകൾക്കൊടുവിൽ ജോസ് കെ മാണി; യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

Published On: 2018-06-09T08:45:00+05:30
ചർച്ചകൾക്കൊടുവിൽ ജോസ് കെ മാണി; യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

പാലാ: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പാർട്ടി വൈസ്​ ചെയർമാനും കോട്ടയം എം.പിയുമായ ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. കെ.എം.മാണിയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

നേരത്തെ പി.ജെ. ജോസഫ്​ സീറ്റിന്​ വേണ്ടി അവകാശവാദം ഉന്നയിച്ചതോടെപാർട്ടിക്കുള്ളിൽ രാജ്യസഭാ സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കം ഉടലെടുത്തിരുന്നെങ്കിലും അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തുനിന്ന്​ പി.ജെ. ജോസഫ്​ പക്ഷത്തെ പ്രമുഖനും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ്​ ജോസഫിനെ മത്സരിപ്പിക്കാൻ ധാരണയായതായാണ്​ സൂചന.


അതേ സമയം സീറ്റ് കേരള കോൺ​ഗ്രസിനു നൽകിയതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ പോര് തുടരുന്നുണ്ടെങ്കിലും മാണിക്ക് സീറ്റ് കൊടുത്തത് രാഷ്ട്രീയ തിരുമാനമാണെന്നും ഇത് കോൺഗ്രസിനെയും മുന്നണിയെയും ശക്തിപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മുന്നണി ശക്തിപ്പെടുത്താന്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞിരുന്നു.

Top Stories
Share it
Top