അച്ഛനെ ചൊറിഞ്ഞ ആളാണു മുരളീധരനെന്ന്  വാഴക്കന്‍;  കോണ്‍ഗ്രസ്സില്‍ ഫേസ്ബുക്ക് ചൊറിച്ചില്‍ സജീവം 

Published On: 2018-06-05T15:30:00+05:30
അച്ഛനെ ചൊറിഞ്ഞ ആളാണു മുരളീധരനെന്ന്  വാഴക്കന്‍;  കോണ്‍ഗ്രസ്സില്‍ ഫേസ്ബുക്ക് ചൊറിച്ചില്‍ സജീവം 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച കെ.മുരളീധരനെതിരേ രൂക്ഷ വിമർശനവുമായി ജോസഫ് വാഴയ്ക്കൻ . ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ് മുരളീധരൻ എന്ന് വാഴയ്ക്കൻ പരിഹസിച്ചു.സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ എന്നും ജോസഫ് വാഴയ്ക്കൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കേരളത്തിൽ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ ബൂത്ത്‌ ഏതാണെന്ന് ആർക്കും നിശ്ചയമില്ലെന്നും വാ‍ഴയ്ക്കന്‍റെ മറുപടി. കൂലിയെഴുത്തുകാരെ വച്ച് നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിർത്തണം. ചെങ്ങന്നൂരിലെ പരാജയത്തോടെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുളള ചെളിവാരിയെറിയല്‍ അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുന്നുവെന്നാണ് വാ‍ഴയ്ക്കന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്.

Top Stories
Share it
Top