പീഡന വിവരം മറച്ചു വച്ചു; ജോസ് മാവേലി അറസ്‌റ്റിൽ 

Published On: 20 July 2018 11:15 AM GMT
പീഡന വിവരം മറച്ചു വച്ചു; ജോസ് മാവേലി അറസ്‌റ്റിൽ 

കൊച്ചി: ജനസേവ ശിശുഭവനിൽ നടന്ന പീ‌ഡനവിവരം മറച്ചു വച്ചതിന് ചെയർമാൻ ജോസ് മാവേലിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പോക്‌സോ നിയമപ്രകാരമാണ് അറസ്‌റ്റ്. ജനസേവ ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസിയായ ഒരാൾ പീഡിപ്പിച്ചത് മറച്ചുവച്ചു എന്നതാണ് കേസിനാധാരം. ഇക്കാര്യം കുട്ടികൾ ചെയർമാനായിരുന്ന ജോസ് മാവേലിയെ അറിയിച്ചിരുന്നെങ്കിലും നടപടി എടുക്കാതിരിക്കുകയും വിവരം മറച്ചു വയ്‌ക്കുകയും ചെയ്‌തതിനെ തുടർന്നാണ് അറസ്‌റ്റ്.

കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുന്‍ അന്തേവാസിയും, പരാതി മറച്ചു വെച്ചതിന് കമ്പ്യൂട്ടര്‍ അധ്യാപകന്‍ റോബിനും അറസ്റ്റിലായിട്ടുണ്ട്. അഞ്ച് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമ വിരുദ്ധമായി പാര്‍പ്പിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്ന് ശിശുഭവന്‍ ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

വനിതാ ശിശു വികസന വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് കുട്ടികളുടെ സംരക്ഷണ ചുമതല.

Top Stories
Share it
Top