നീതി സാധാരണ മനുഷ്യന് ചിലവേറിയത്: സി ആര്‍ നീലകണ്ഠന്‍

Published On: 9 July 2018 3:30 AM GMT
നീതി സാധാരണ മനുഷ്യന് ചിലവേറിയത്: സി ആര്‍ നീലകണ്ഠന്‍

കോഴിക്കോട്: സാധാരണ മനുഷ്യന് നിതിക്ക് അടുത്ത് എത്തുവാനുള്ള വഴികള്‍ ചിലവേറിയതാണെന്ന് സി ആര്‍ നീലകണ്ഠന്‍. മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ് ) സ്ഥാപക ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കോയ അനുസ്മരണ സദസ്സില്‍ ഇന്ത്യന്‍ ജുഡീഷ്യറിയും ജനാധിപത്യവും വര്‍ത്തമാന സാഹചര്യത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജിമാര്‍ക്കിടയില്‍ കോര്‍പ്പറേറ്റുകളുടെ സ്വാധീനം വലിയ തോതിലുണ്ടെന്നും വലിയ അഴിമതി കേസില്‍ വരെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അനുസ്മരണ സദസ്സ് ടി കെ അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.പി എം മുഹമ്മദ് കോയ എന്‍ഡോവ് കമ്മറ്റി ചെയര്‍മാന്‍ കോതൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജീവിതത്തില്‍ ആദര്‍ശ നിഷ്ഠ പുലര്‍ത്തിയ വ്യക്തിയായിരുന്നെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.എഞ്ചിനിയര്‍ പി മമ്മദ്‌കോയ സ്വാഗതം പറഞ്ഞു.

Top Stories
Share it
Top