ജസ്റ്റിസ് ജോസഫിനെ ജൂനിയറാക്കിയ നടപടി ജുഡീഷ്യറിയെ വരുതിക്ക് നി‍ർത്താൻ: ചെന്നിത്തല

Published On: 2018-08-06T17:30:00+05:30
ജസ്റ്റിസ് ജോസഫിനെ ജൂനിയറാക്കിയ നടപടി ജുഡീഷ്യറിയെ വരുതിക്ക് നി‍ർത്താൻ: ചെന്നിത്തല

തിരുവനന്തപുരം: ജസ്റ്റിസ് കെ.എം.ജോസഫിനെ സീനിയോറിട്ടിയിൽ ഏറ്റവും താഴെയാക്കി സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച നടപടി ജുഡീഷ്യറിയെ വരുതിക്ക് വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കലാണിത്.

ജുഡീഷ്യറിയെ ചൊൽപ്പടിക്ക് നിർത്താനുള്ള മോദി സർക്കാരിന്റെ നിരവധിയായ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ അവിടുത്തെ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ തിരുമാനത്തെ അസാധുവാക്കിയതോടെ ജസ്റ്റിസ് ജോസഫ് ബി.ജെ. പിയുടെ കണ്ണിലെ കരടായി. തങ്ങൾക്കിഷ്ടമില്ലാത്തവർ കോടതികളിലായാൽ പോലും അംഗീകരിക്കാൻ കഴിയില്ലന്ന കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ ഫാസിസ്റ്റ് സ്വഭാവമാണ് ഇവിടെ തെളിയുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിലനിൽപിനേയും തകർക്കുന്ന രീതിയിലാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Top Stories
Share it
Top