ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജി: വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് കെ.എം.ജോസഫിനെ...

ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജി: വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.

നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. രണ്ടാമതും സമർപ്പിച്ച ശുപാർശയിൽ നിയമനം വൈകുന്നതിനെതിരെ ഉന്നത ജുഡീഷ്യറിയിലടക്കം പ്രതിഷേധമുയരുന്നതിനിടെയാണ് ശുപാർശക്ക് ഇന്നലെ കേന്ദ്രത്തിൻെറ അം​ഗീകാരം ലഭിച്ചത്. ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകമായാണ് ശുപാര്‍ശ ചെയ്തിരുന്നത്.

ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെയും സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ സക്രി എന്നിവരുള്‍പ്പെട്ട കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തത്.

Story by
Next Story
Read More >>