കേരള കോൺഗ്രസ് തെരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്; കോടിയേരിക്ക് മറുപടിയുമായി കെ എം മാണി 

പാല: കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കേരള...

കേരള കോൺഗ്രസ് തെരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്; കോടിയേരിക്ക് മറുപടിയുമായി കെ എം മാണി 

പാല: കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ കെ എം മാണി. കേരള കോൺഗ്രസ് തെരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെ കെ എം മാണി പറഞ്ഞു.

കോട്ടയം ലോക്സഭാ ഉപതെരഞ്ഞെടുപ്പു നേരിടാൻ കേരള കോൺഗ്രസ് (എം) തയാറാണെന്നും കെ എം മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി വി എബ്രഹാം അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തെരഞ്ഞെടുപ്പിൽ‌ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ മാണി രാജ്യസഭയിലേക്കു പോകുന്നതെന്ന് കോടിയേരി ആരോപിച്ചിരുന്നു. എന്നാൽ, കോട്ടയം ലോക്സഭാ മണ്ഡലത്തിലുണ്ടാകുന്ന ഒഴിവു നികത്താൻ ഉപതെരഞ്ഞെടുപ്പുണ്ടാവില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

Story by
Read More >>