രാജ്യസഭാസീറ്റില്‍  കുഞ്ഞാലിക്കുട്ടിയ്ക്ക് മാണിയുടെ പ്രത്യേകനന്ദി ; കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരൻ

കോട്ടയം: കോണ്‍ഗ്രസില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ കുഞ്ഞാലിക്കുട്ടിയ്ക്കും കോണ്‍ഗ്രസിനും നന്ദി അറിയിച്ച് കെ എം...

രാജ്യസഭാസീറ്റില്‍  കുഞ്ഞാലിക്കുട്ടിയ്ക്ക് മാണിയുടെ പ്രത്യേകനന്ദി ; കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരൻ

കോട്ടയം: കോണ്‍ഗ്രസില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ കുഞ്ഞാലിക്കുട്ടിയ്ക്കും കോണ്‍ഗ്രസിനും നന്ദി അറിയിച്ച് കെ എം മാണി. യുഡിഎഫിനെ ശാക്തീകരിക്കാനാണ് ഈ നിലപാടെന്നും മാണി പ്രതികരിച്ചു. കെ എം മാണി തന്നെയോ അതോ മകന്‍ ജോസ് കെ മാണിയോ മത്സരിക്കുക എന്ന കാര്യം മാണി വ്യക്തമാക്കിയില്ല.

നാളെ കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നതിന് ശേഷം യുഡിഎഫിലേക്ക് തിരിച്ചുപോകുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മാണി പറ‍ഞ്ഞു. കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ട് നല്‍കിയതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നത് വ്യക്തമാക്കുന്നതാണു മാണിയുടെ കുഞ്ഞാലിക്കുട്ടിക്കുള്ള നന്ദി.

അതേസമയം ഇതിനെതിരെ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്ട്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ കോൺ​ഗ്രസ് കീഴടങ്ങിയെന്ന് വിഎം സുധീരൻ വിമർശനമുന്നയിച്ചു. നേതൃത്വത്തിന്‍റേത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് ന്യായീകരിക്കാനാവാത്ത തീരുമാനമാണെന്നും സുധീരന്‍ പറഞ്ഞു.

ഇതൊരു കീഴടങ്ങലാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ആത്മവിശ്വാസക്കുറവ്‌ പാർട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്‌.
മതിയായ ഒരു കാരണവുമില്ലാതെയാണ്‌ കേരള കോൺഗ്രസ്സ്‌ മുന്നണി വിട്ടത്‌. എന്നിട്ട്‌ തിരിച്ച്‌ വരുന്നതിന്‌ മുൻപ്‌ തന്നെ രാജ്യസഭാ സീറ്റ്‌ നൽകിയിട്ട്‌ വേണോ തിരിച്ചാനയിക്കാൻ. കോൺഗ്രസ്സ്‌ ദുർബ്ബലപ്പെട്ട്‌ ശക്തിപ്പെടുത്താൻ കഴിയുന്ന ഒന്നല്ല മുന്നണിയെന്നും ഷാഫി പറഞ്ഞു.

സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള നേതൃത്വവുമായും കുഞ്ഞാലിക്കുട്ടി, ജോസ് കെ മാണിയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. കേരള നേതൃത്വത്തിന്‍റെ നിലപാടിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കുകയായിരുന്നു.

Read More >>