അഭിമന്യുവിന്റേത് കേരള പാരമ്പര്യത്തിന്റെയും നന്മയുടെയും പ്രതീകാത്മക കൊലപാതകം: കെ.പി രാമനുണ്ണി

Published On: 2018-07-08 16:15:00.0
അഭിമന്യുവിന്റേത് കേരള പാരമ്പര്യത്തിന്റെയും നന്മയുടെയും പ്രതീകാത്മക കൊലപാതകം: കെ.പി രാമനുണ്ണി

കോഴിക്കോട്: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപെടുത്തിയ ക്യാമ്പസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് സംഘത്തിന് നേരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ കെ.പി രാമനുണ്ണി. ക്യാമ്പസ് ഫ്രണ്ടിന്റെ കശ്മലര്‍ ചെയ്തത് സത്യത്തില്‍ ഒരു പാവത്തിന്റെ ഹത്യയായിരുന്നില്ല. കേരളത്തിന്റെ സകല പാരമ്പര്യ നന്മകളുടെയും പ്രതീകാത്മക കൊലപാതകമായിരുന്നു.

നാടിന്റെ സമൂഹ സ്വത്വത്തിന്റെ കുളം തോണ്ടല്‍ ശ്രമമായിരുന്നു’ മനുഷ്യത്വത്തോടുള്ള മുഴുത്ത തൃണവല്‍ഗണനയായിരുന്നു. ഇസ്ലാമിന്റെ പേരും പറഞ്ഞ് അതിന്റെ അവഹേളനമായിരുന്നു’ മുഹമ്മദ് നബി (സ) യോട് കാണിച്ച എണ്ണപ്പെട്ട രണ്ടാം വട്ട നിന്ദയായിരുന്നു. രാമനുണ്ണി തന്റെ ഫേസ്ബുക്ക് കുറിച്ചു.

Top Stories
Share it
Top