കെ. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി സി സി ജനറല്‍ സെക്രട്ടറി ;  സുധാകരന്‍ ബി ജെ പി യോട് രാജ്യസഭാ അംഗത്വവും സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടു 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ. സുധാകരന്‍ ബി.ജെ.പിയുമായി വിലപേശല്‍ നടത്തിയെന്ന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ആരോപണം....

കെ. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി സി സി ജനറല്‍ സെക്രട്ടറി ;   സുധാകരന്‍ ബി ജെ പി യോട് രാജ്യസഭാ അംഗത്വവും സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടു 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ. സുധാകരന്‍ ബി.ജെ.പിയുമായി വിലപേശല്‍ നടത്തിയെന്ന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ആരോപണം. ബി.ജെ.പിയുമായി വിലപേശല്‍ നടത്തിയ കെ.സുധാകരന്‍ രാജ്യസഭ അംഗത്വവും സഹമന്ത്രി സ്ഥാനവും ചോദിച്ചുവെന്നും ഈ വിലപേശല്‍ വിജയിക്കാത്തതിനാലാണ് ഇപ്പോഴും കെ.സുധാകരന്‍ കോണ്‍ഗ്രസില്‍ തുടരുന്നതെന്നും ആരോപണത്തിൽ പറയുന്നു.

ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രമാണ് കെ.സുധാകരനെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തന്നില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്ന സൂചന പരോക്ഷമായി കെ.സുധാകരന്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്നും മനസ്സിലാവുന്നുണ്ടെന്നും പ്രദീപ് പറയുന്നു.

നേരത്തെ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ മലയാളികള്‍ കൂട്ട അഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദീപിന്റെ ആരോപണം.

Story by
Next Story
Read More >>