കോൺ​ഗ്രസിലെ യുവാക്കളുടെ കലാപത്തിന് സുധാകരന്റെ പിന്തുണ; പുതമുഖത്തെ രാജ്യസഭയിലേക്ക് അയയ്ക്കണം

കണ്ണൂർ: പിജെ കുര്യൻ്റെ രാജ്യ സഭാം​ഗത്വവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിലുണ്ടായ കലാപത്തിന് യുവാക്കൾക്ക് കെ. സുധാകരൻ്റെ പിന്തുണ. കോൺഗ്രസിൽ അഴിച്ചു പണി...

കോൺ​ഗ്രസിലെ യുവാക്കളുടെ കലാപത്തിന് സുധാകരന്റെ പിന്തുണ; പുതമുഖത്തെ രാജ്യസഭയിലേക്ക് അയയ്ക്കണം

കണ്ണൂർ: പിജെ കുര്യൻ്റെ രാജ്യ സഭാം​ഗത്വവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിലുണ്ടായ കലാപത്തിന് യുവാക്കൾക്ക് കെ. സുധാകരൻ്റെ പിന്തുണ. കോൺഗ്രസിൽ അഴിച്ചു പണി അത്യാവശ്യമാണെന്നും രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. ഹൈക്കമാൻഡിന് ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ട്. അതേസമയം, യുവനേതാക്കൾ പാർട്ടി വിമർശനങ്ങളിൽ നിന്ന് പിൻമാറണമെന്നും അഭിപ്രായം രേഖപ്പെടുത്തേണ്ടതും പാർട്ടി ഫോറങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, എംഎൽഎമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ, റോജി ജോൺ, ഹൈബി ഈഡൻ, അനിൽ അക്കര എന്നിവരാണ് രാജ്യസഭയിലേക്ക് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യമുയർത്തി രംഗത്തെത്തിയത്. പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് ഇനി മാറിനിൽക്കാനുള്ള ഔചിത്യം പി.ജെ. കുര്യൻ കാട്ടുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ഫെയ്സ്ബുക്കിൽ പോസ്റ്റിലൂടെ വി.ടി. ബൽറാമിന്റെ പ്രസ്താവന.

Read More >>