ഇതര സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തിന് ഭീഷണി; തിരിച്ചയക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളത്തിലെ ഇതര സംസ്ഥാന...

ഇതര സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തിന് ഭീഷണി; തിരിച്ചയക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികളുണ്ടെന്നും ഇത് കേരളത്തിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വലിയ ഭീഷണിയാകുമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. കേരളത്തില്‍ അടുത്തിടെ ശക്തിപ്പെട്ടു വരുന്ന ഭീകരവാദം കൂടികണക്കിലെടുത്ത് ഇവരെ കണ്ടെത്തി തിരച്ചയക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

''ബംഗാള്‍ ആസാം എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇത്തരക്കാര്‍ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഇവരില്‍ ചിലര്‍ പേരും ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാന്‍ പോകുന്നത്. കേരളത്തില്‍ ഈ അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം'' സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു.

പൊരുമ്പാവൂരില്‍ മോഷണ ശ്രമത്തിനിടെ വിദ്യാര്‍ത്ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കുത്തിക്കൊന്നിരുന്നു. ഈയവസരത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന.

ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിന്റെ പൂര്‍ണ രൂപം

കേരളത്തിൽ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തിൽ ആയിരക്കണക്കിനാളുകൾ ബംഗ്ളാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ്‌ ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബംഗാൾ ആസാം എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടർപട്ടികയിൽ ഇവരിൽ ചിലരെങ്കിലും പേരും ചേർത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാൻ പോകുന്നത്. കേരളത്തിൽ ഈ അടുത്തകാലത്തായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരൻമാരെ കണ്ടെത്തി തിരിച്ചയക്കാൻ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.

Read More >>