കോതമംഗലം ആറും കരകവിഞ്ഞു; കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി

കോതമംഗലം: കനത്തമഴയിൽ കോതമംഗലം ആറും കരകവിഞ്ഞു. കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ തോടുകളും...

കോതമംഗലം ആറും കരകവിഞ്ഞു; കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി

കോതമംഗലം: കനത്തമഴയിൽ കോതമംഗലം ആറും കരകവിഞ്ഞു. കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞതോടെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങി. പുഴയോരങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടങ്ങളിലെ താമസക്കാരും താൽകാലികമായി മാറി താമസിച്ചു തുടങ്ങി.

കോതമംഗലം ആറിൽ പരീക്കണ്ണി മുതൽ കോഴിപ്പിള്ളി വരെയുള്ള ഭാഗങ്ങളിലുള്ള മുഴുവൻ ചപ്പാത്തുകളും മുങ്ങിയതോടെ ജനങ്ങൾക്ക് ഇരുകരകളുമായി ബന്ധപ്പെടാനാകുന്നില്ല. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കുത്തുകുഴിയിൽ നിന്നും അടിവാട് ഭാഗത്തേക്കുള്ള റോഡിലെ കുടമുണ്ട പാലത്തിൽ വെള്ളം കയറിയതോടെ താൽക്കാലിക ഗതാഗത തടസ്സമുണ്ടായി. മഴ ഇനിയും തുടർന്നാൽ ഈ റോഡിലെ ഗതാഗതം പൂർണ്ണമായും നിലക്കും.