കക്കയം ഡാം തുറന്നു; തീരവാസികൾക്ക് മുന്നറിയിപ്പ്

Published On: 9 Aug 2018 4:00 AM GMT
കക്കയം ഡാം തുറന്നു; തീരവാസികൾക്ക് മുന്നറിയിപ്പ്

കോഴിക്കോട്: കക്കയം ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു. പുഴയിലെ നീരൊഴുക്ക് ശക്തമാകാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്ന് പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി.

അതേസമയം കനത്ത മഴയും അപകടഭീതിയും നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ നാദാപുരം, കുന്നുമ്മൽ,പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്നമംഗലം, മുക്കം, എന്നീ സബ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (09. 08. 2018) അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. മറ്റു സബ്‌ജില്ലകളിൽ അപകട സാധ്യതയുള്ളിടങ്ങളിൽ ഹെഡ്മാസ്റ്റർമാർക്ക് പ്രാദേശിക അവധി നൽകാവുന്നതാണ്.

Top Stories
Share it
Top