നടന്‍ കലാശാല ബാബു അന്തരിച്ചു

Published On: 2018-05-14T08:15:00+05:30
നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി: നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയുംമകനാണ്.

ലളിതയാണ്ഭാര്യ.ശ്രീദേവി(അമേരിക്ക),വിശ്വനാഥന്‍(അയര്‍ലണ്ട്) എന്നിവര്‍ മക്കളാണ്. മരുമകന്‍:ദീപു(കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍,അമേരിക്ക) ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാല്‍ നാടകത്തിലേക്ക് മടങ്ങങ്ങി. തുടര്‍ന്ന് സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പന്‍ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. ഇരുത്തംവന്ന വില്ലന്‍, കണിശക്കാരനായ കാരണവര്‍ തുടങ്ങിയവേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്കു പരിചിതനാണ്. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ തുടങ്ങീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

Top Stories
Share it
Top