കളമശ്ശേരി വടിവാള്‍ കേസ്: ഒന്നാം പ്രതിയെ അറസ്റ്റില്‍ 

Published On: 2018-04-25T16:00:00+05:30
കളമശ്ശേരി വടിവാള്‍ കേസ്: ഒന്നാം പ്രതിയെ അറസ്റ്റില്‍ 

എര്‍ണാകുളം: കളമശ്ശേരിയില്‍ വടിവാള്‍ ഉപയോഗിച്ച് യുവാവിന്റെ കാലുകള്‍ വെട്ടിയ കേസില്‍ ഒന്നാം പ്രതി ശ്രീരാഗിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശിക സിപിഎം പ്രവര്‍ത്തകനാണ് ശ്രീരാഗ്.

കളമശേരിസ്വദേശിയായ ജോര്‍ജ്ജിന്റെ മകന്‍ എല്‍ദോയ്ക്കാണ് വെട്ടേറ്റത്. 15ന് രാത്രിയാണ് കളമശ്ശേരി പത്താം പീയുസ് പള്ളിക്ക് സമീപത്താണ് സംഭവം നടന്നത്. മദ്യപിച്ച് അവശനായ സുഹൃത്തിനെ വീട്ടിലേക്കു കൊണ്ടു പോകാന്‍ എത്തിയതായിരുന്നു എല്‍ദോ. ഇതിനിടയില്‍ ശ്രീരാഗുമായി പ്രശ്‌നം ഉണ്ടാകുകയും ശ്രീരാഗ് സുഹ്യത്തുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ഇവിടേക്ക് വന്ന ശ്രീരാഗിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ വടിവാള്‍ കൊണ്ട് എല്‍ദോയെ വെട്ടുകയായിരുന്നു.

അടിയന്തരശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ എല്‍ദോ ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വെട്ടേറ്റ് അറ്റുപോയ കാലിന്റെ ചലനശേഷി ശസ്ത്രക്രിയയ്ക്കുശേഷവും വീണ്ടുകിട്ടിയിട്ടില്ല.

Top Stories
Share it
Top