കമ്പകക്കാനം കൂട്ടക്കൊല; കൂട്ടു പ്രതി അറസ്റ്റില്‍, കാരണം ദുര്‍മന്ത്രവാദം 

ഇടുക്കി: മുണ്ടന്‍മുടി കമ്പകക്കാനത്ത് നാലംഗകുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ കൂട്ടു പ്രതി അറസ്റ്റില്‍. സംഭവത്തിലെ പ്രധാന...

കമ്പകക്കാനം കൂട്ടക്കൊല; കൂട്ടു പ്രതി അറസ്റ്റില്‍, കാരണം ദുര്‍മന്ത്രവാദം 

ഇടുക്കി: മുണ്ടന്‍മുടി കമ്പകക്കാനത്ത് നാലംഗകുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ കൂട്ടു പ്രതി അറസ്റ്റില്‍. സംഭവത്തിലെ പ്രധാന പ്രതി അടിമാലി സ്വദേശി അനീഷ് ഒളിവിലാണ്. അനീഷിനൊപ്പം കൊലപാതകത്തില്‍ കൂട്ടുനിന്ന തൊടുപുഴ കാരിക്കോട് സായിഭവനില്‍ ലിബീഷ് ബാബുവിന്റെ (28) അറസ്റ്റു രേഖപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി കെ.ബി വേണു ഗോപാല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ പ്രതികള്‍ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം വീടിനു സമീപം കുഴിച്ചുമൂടിയത്. പ്രധാന പ്രതിയായ അനീഷിന് കൃഷ്ണനോടുള്ള വ്യക്തി വൈരാഗ്യവും സാമ്പത്തിക ലക്ഷ്യവുമാണ് ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി പറയുന്നത് ഇങ്ങനെ: പൂജാകര്‍മ്മങ്ങളില്‍ വര്‍ഷങ്ങളായി കൃഷ്ന്റെ സഹായിയായി പ്രധാന പ്രതി അനീഷ് പ്രവര്‍ത്തിച്ചിരുന്നു. പൂജാകര്‍മങ്ങളിലും മന്ത്രവാദങ്ങളില്‍ അനീഷായിരുന്നു കൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍. ഇതിനിടെ പൂജാകര്‍മ്മങ്ങളില്‍ പരിചയം കൈവന്നതോടെ അനീഷ് കൃഷ്ണനെ ഒഴിവാക്കി സ്വന്തമായി പൂജകളിലേയ്ക്കും മന്ത്രവാദങ്ങളിലേയ്ക്കും കടന്നു. അടുത്തിടെ അനീഷ് ചെയ്തിരുന്ന പൂജകളൊന്നും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. തന്റെ മാന്ത്രിക ശക്തി കൃഷ്ണനാണ് തകര്‍ത്തതെന്ന് അനീഷ് വിശ്വസിച്ചു. കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്നാണ് അനീഷിന്റെ വിശ്വാസം. കൂടാതെ നിരവധി താളിയോല ഗ്രന്ഥങ്ങളും കൃഷ്ണന്റെ പക്കലുണ്ടെന്ന് അനീഷ് വിശ്വസിച്ചു. എങ്ങനെയെങ്കിലും കൃഷ്ണനെ തകര്‍ത്ത് മാന്ത്രിക ശക്തി തിരിച്ചെടുക്കാന്‍ അനീഷ് ശ്രമം ആരംഭിച്ചു. ആറു മാസം മുന്‍പു മുതല്‍ അനീഷ് ഇതിന് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനായി അടുത്ത സുഹൃത്ത് തൊടുപുഴയില ബൈക്ക് വര്‍ക്ക്ഷോപ്പ് നടത്തുന്ന ലിബീഷുമായി ഗൂഢാലോചന നടത്തി. കൃഷ്ണന്റെ വീട്ടില്‍ പൂജ നടത്തിയ വകയില്‍ കണക്കറ്റ പണം ഉണ്ടെന്നും വലിയ അളവില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെന്നു അനീഷ് ലിബീഷിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയാല്‍ ഇത് തുല്യമായി വീതിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ച് ലിബീഷിനെയും കൂടെ കൂട്ടുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ 29 നു ഇരുവരും ചേര്‍ന്ന് കൃത്യം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അന്നേദിവസം രാത്രി 12 ഓടെ ഇരുവരും കൃഷ്ണന്റെ കമ്പകക്കാനത്തുള്ള വീട്ടില്‍ ബൈക്കിലെത്തി. ഇരുമ്പ് പൈപ്പും കൈവശം സൂക്ഷിച്ചിരുന്നു. വീടിനു പിന്നിലുള്ള ആട്ടിന്‍കൂടിലെത്തി ആടിനെ മര്‍ദിച്ച് ബഹളം വച്ചാണ് കൃഷ്ണനെ അടുക്കള വാതില്‍ വഴി പുറത്തെത്തിച്ചത്. ഇരുട്ടില്‍ മറഞ്ഞിരുന്ന ഇരുവരും കൃഷ്ണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബഹളം കേട്ടെത്തിയ ഭാര്യ സുശീലയേയും സമാന രീതിയില്‍ കീഴ്പ്പെടുത്തി. ഇതിനിടെ സുശീലയുടെ പ്രത്യാക്രമണത്തില്‍ അനീഷിന്റെ തലയ്ക്കും പരിക്കേറ്റു. പിന്നീട് കിടപ്പു മുറിയില്‍ എത്തി മകളെയും തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു മാനസിക വൈകല്യമുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വഴുതി മാറിയതിനാല്‍ മുറിയില്‍ കിടന്നിരുന്ന വാക്കത്തിയും കത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇതിനു ശേഷം നാലു പേരുടെയും മൃതശരീരങ്ങള്‍ ഒരു മിച്ച് ഒരു മുറിയില്‍ ഇട്ടശേഷം പുലര്‍ച്ചെ നാലോടെ വീടും പൂട്ടി ഇരുവരും ലിബീഷിന്റെ വീട്ടിലെത്തി. തുടര്‍ന്നു പിറ്റേദിവസം വീണ്ടും രാത്രി കമ്പകക്കാനത്തെ വീട്ടില്‍ ഇരുവരും എത്തി. എന്നാല്‍ മകന്‍ മരിച്ചിരുന്നില്ല. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ചുറ്റിക ഉപയോഗിച്ച് മകന്റെ തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയ ശേഷം നാലു പേരുടെയും മൃതദേഹങ്ങള്‍ വീടിനു പിന്നില്‍ ആട്ടിന്‍കൂടിനോടു ചേര്‍ന്നു കുഴിച്ചു മൂടുകയായിരുന്നു. വീടിനുള്‍വശം വെള്ളം ഒഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു. പിറ്റേദിവസം ഇരുവരും ചേര്‍ന്ന് അടിമാലിയില്‍ അനീഷിന്റെ വീട്ടിലെത്തി തങ്ങള്‍ പിടിക്കപ്പെടാതിരിക്കാന്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദ കര്‍മങ്ങളും നടത്തിയതായി ലീബിഷ് പോലീസിനോട് വെളിപ്പെടുത്തി.

ഇതിനിട കൊലപാതകം പുറത്തു വന്നതോടെ കൃഷ്ണനു മായി ബന്ധപ്പെട്ടുള്ള നൂറോളം ആളുകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളുടെ നേരെ അന്വേഷണം വന്നത്. കൊല്ലപ്പെട്ട കൃഷ്ണനുമായി നിരവധിപേര്‍ക്ക് സാമ്പത്തികവും മന്ത്രവാദവുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു. പ്രധാനമായും ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. കസ്റ്റഡിയില്‍ ഉള്ളവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച ചില ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയും കൂട്ടുപ്രതിയായ ലിബീഷിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രധാന പ്രതിയെ പിടികൂടാനുള്ളതിനാല്‍ അന്വേഷണത്തിന്റെ പൂര്‍ണ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ പോലീസ് വലയിലാണെന്ന് സൂചനയുണ്ട്.

Story by
Read More >>