ചെങ്ങന്നൂർ ഫലം അഴിമതിക്കും വർ​ഗീയതയ്ക്കുമെതിരായ രാഷ്ട്രീയ പോരാട്ടത്തിനുള്ള അം​ഗീകാരമെന്ന് കാനം രാജേന്ദ്രൻ

ചെങ്ങന്നൂർ: കെ.എം മാണിയുടെ പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

ചെങ്ങന്നൂർ ഫലം അഴിമതിക്കും വർ​ഗീയതയ്ക്കുമെതിരായ രാഷ്ട്രീയ പോരാട്ടത്തിനുള്ള അം​ഗീകാരമെന്ന് കാനം രാജേന്ദ്രൻ

ചെങ്ങന്നൂർ: കെ.എം മാണിയുടെ പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ ഇടതു ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ വിധിയെന്നും കാനം കൂട്ടിച്ചേർത്തു.

എല്‍ഡിഎഫ് മണ്ഡലത്തിലും സംസ്ഥാനത്തും തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയത്. ചെങ്ങന്നൂരിലെ ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് മുന്നണി മുന്നോട്ട് പോകേണ്ടതുണ്ടെന്നും കാനം ഓര്‍മ്മിപ്പിച്ചു. ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും തങ്ങള്‍ വിജയിക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. ഇടതു ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയെഴുത്ത് നടത്തിയ ചെങ്ങന്നൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Read More >>