രാജുവിന്റെ വിമര്‍ശനം അനവസരത്തിലുള്ളത്തിലുള്ളത്-കാനം

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു നടത്തിയ വിമര്‍ശനം അനവസരത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

രാജുവിന്റെ വിമര്‍ശനം അനവസരത്തിലുള്ളത്തിലുള്ളത്-കാനം

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു നടത്തിയ വിമര്‍ശനം അനവസരത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എസ്എഫ്‌ക്കെതിരായ പി രാജുവിന്റെ നിലപാട് അനവസരത്തിലാണ്. പാര്‍ട്ടി നിലപാട് വ്യത്യസ്തമാണെന്നും കാനം പറഞ്ഞു.

പാര്‍ട്ടിയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. സിപിഐയുടെ ഔദ്യോഗിക നിലപാടല്ല രാജു പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ കുറ്റക്കാരെ സഹായിക്കാനെ ഉതകൂ. കൊല നടത്തിയ തീവ്രവാദികള്‍ക്കെതിരെ ജനവികാരം ഉയരുകയാണ്. അപ്പോള്‍ ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയുടെ വ്യാകരണ പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്; കാനം വിശദീകരിച്ചു.

കോളേജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വതന്ത്ര്യം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കലാലയത്തില്‍ ആധിപത്യമുള്ള വിദ്യാര്‍ഥി സംഘടന മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നുമായിരുന്നു പി രാജുവിന്റെ പരാമര്‍ശം

Story by
Read More >>