കാനത്തിന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനെന്ന് കെ എം മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് കിട്ടുന്നവര്‍ ജയിക്കുമെന്ന് കെഎം മാണി. എന്നാല്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന്...

കാനത്തിന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനെന്ന് കെ എം മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് കിട്ടുന്നവര്‍ ജയിക്കുമെന്ന് കെഎം മാണി. എന്നാല്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ നഷ്ടം സിപിഎമ്മിനായിരിക്കും. കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടന്ന കാനത്തിന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനാണ്. കാനത്തിനൊന്നും നഷ്ടപെടാനില്ലെന്നും മാണി പറഞ്ഞു.

എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് കാനം നേരത്തേ പറഞ്ഞിരുന്നു.

Story by
Read More >>