കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായി സിപിഐ; പാര്‍ട്ടി കോണ്‍ഗ്രസില്‍ കനയ്യകുമാര്‍

കൊല്ലം: തന്റെ പാര്‍ട്ടി സിപിഐ കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായെന്ന് കനയ്യകുമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ബന്ധത്തെ...

കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായി സിപിഐ; പാര്‍ട്ടി കോണ്‍ഗ്രസില്‍ കനയ്യകുമാര്‍

കൊല്ലം: തന്റെ പാര്‍ട്ടി സിപിഐ കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായെന്ന് കനയ്യകുമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു കനയ്യ ഇങ്ങനെ വിശേഷിപ്പിച്ചത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിലവിലെ നേതൃത്വം പരാജപ്പെട്ടു. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിനല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ശക്തിപ്പെടുന്നത് അനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ തേടി വരണം. ഇക്കാര്യത്തില്‍ വ്യക്തയില്ലാത്ത കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായി സിപിഐ എന്നും കനയ്യകുമാര്‍ പറഞ്ഞു.

Story by
Read More >>