വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

Published On: 2018-07-07T14:30:00+05:30
വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ സ്കൂൾ കുട്ടികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. മുഴയൻ ജോസ് എന്നറിയപ്പെടുന്ന തെക്കേമുറിയിൽ ജോസ് മോനെയാണ് (36)അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം പിടികൂടിയത്.

ഇയാൾ കമ്പത്ത് നിന്ന് കഞ്ചാവ് കൊണ്ടുവന്നു ചെറുപൊതികളായി 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. കട്ടപ്പന പഴയ ബസ്റ്റാന്റിന് സമീപത്തായുള്ള കോളനിയിൽ കഞ്ചാവ് വിൽപ്പനക്കിടെയാണ് ജോസ്മോനെ ആസൂത്രിതമായി എക്സൈസ് സംഘം പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോസ് എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപെടുവാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ കീഴ്പെടുത്തുകയായിരുന്നു.
അഞ്ച് ഗ്രാം പായ്ക്കിന് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.കെ സുരേഷ് കുമാർ, കെ.വി സുകു എന്നിവരും സിഇഒമാരായ കെ.എസ് മീരാൻ, വി.ജെ വിനോജ്, എൻ.എൻ സഹദേവൻ പിള്ള, രഞ്ജിത്ത്കവിദാസ്, ലിബിൻ രാജ്, ശരത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top Stories
Share it
Top