എട്ട് കിലോ കഞ്ചാവുമായി കാസർ​ഗോഡ് ഒരാൾ പിടിയിൽ 

Published On: 2018-06-12T21:00:00+05:30
എട്ട് കിലോ കഞ്ചാവുമായി കാസർ​ഗോഡ് ഒരാൾ പിടിയിൽ 

കാസർകോട്: എട്ടു കിലോ കഞ്ചാവുമായി കാസര്‍കോട് ഒരാൾ അറസ്റ്റിൽ. കാരാട്ട് നൗഷാദ് (43) ആണ് പോലീസ് പിടിയിലായത്. സി ഐ അബ്ദുൽ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നു വൈകിട്ട് കാസർകോട് കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത നൗഷാദിന്റെ കൈയ്യിൽ നിന്ന് ഒരു കിലോയും അണങ്കൂരിലുള്ള വാടക വീട്ടിൽ നിന്നും ഏഴു കിലോ കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്. പോലിസിനെ അക്രമിച്ചടക്കം നിരവധി കവർച്ചാ കേസുകളിലും പ്രതിയാണ് നൗഷാദ്. പഴയങ്ങാടിയിൽ നടന്ന ജ്വല്ലറി കവർച്ചാ കേസുമായി ബന്ധപ്പെട്ട് നൗഷാദിന്റെ പങ്കിനെ സംബന്ധിച്ച്‌ അന്വേഷിച്ചു വരുന്നതായും പോലിസ് അറിയിച്ചു.

Top Stories
Share it
Top