കോഴിക്കോട് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ 

കോഴിക്കോട്: ജില്ലയിലെ പല പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ്...

കോഴിക്കോട് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ 

കോഴിക്കോട്: ജില്ലയിലെ പല പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് പിടിയില്‍. മീഞ്ചന്ത വട്ടക്കിണര്‍ സ്വദേശി പ്രബീഷ് (36) ആണ് പിടിയിലായത്. പണിക്കര്‍ റോഡ് പരിസരത്തുനിന്ന് നടക്കാവ് പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. രണ്ടു കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.


തമിഴ്നാട്ടില്‍നിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറ്റം ചെയ്യാന്‍ എത്തച്ചപ്പോഴാണ് ഇയാള്‍ പൊലീസ് വലയിലായത്. പൊലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ് അറസ്റ്റിലായ പ്രബീഷ്. തമിഴ്നാട്ടില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് രണ്ടുകിലോ പാക്കറ്റുകളിലാക്കി ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നതാണ് ഇയാളുടെ രീതി.

വര്‍ഷങ്ങളായി ഇയാള്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചുവരുന്നുണ്ടെന്നും ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ പണത്തിനുവേണ്ടിയാണ് കഞ്ചാവ് കച്ചവടത്തിലേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു. ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി നടക്കാവ് സിഐ ടി.കെ അഷ്റഫ് പറഞ്ഞു. നടക്കാവ് എസ്ഐ ടി.എം നിധീഷ്, സീനിയര്‍ സിപിഒ പി. കെ ശശികുമാര്‍, സിപിഒമാരായ ടി.കെ ബാബു, കെ. ഹാദില്‍, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ കെ. രാജീവ്, എന്‍. നവീന്‍, കെ. എ ജോമോന്‍, എ. വി സുമേഷ്, എം. ജിനേഷ്, പി. സോജി, കെ. രതീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More >>