കഞ്ചിക്കോട് കോച്ച് ഫാക്ടറി; പദ്ധതിയുമായി മുന്നോട്ടെന്ന് വി.എസിന് ഉറപ്പ് നൽകി പിയൂഷ് ​ഗോയൽ

ന്യൂഡൽഹി: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി വിഷയത്തിൽ ഇടപ്പെ‍ട്ട് ഭരണപരിഷ്ക്കാര അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. പദ്ധതിക്കായി വി.എസ് റെയിൽവേ മന്ത്രി...

കഞ്ചിക്കോട് കോച്ച് ഫാക്ടറി; പദ്ധതിയുമായി മുന്നോട്ടെന്ന് വി.എസിന് ഉറപ്പ് നൽകി പിയൂഷ് ​ഗോയൽ

ന്യൂഡൽഹി: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി വിഷയത്തിൽ ഇടപ്പെ‍ട്ട് ഭരണപരിഷ്ക്കാര അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. പദ്ധതിക്കായി വി.എസ് റെയിൽവേ മന്ത്രി പിയൂഷ് ​ഗോയലിന്റെ ഓഫീസിൽ നേ‌രിട്ടെത്തി. വി.എസിന്റെ വരവിൽ സന്തോഷം പ്രകടിപ്പിച്ച ഗോയൽ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണു പദ്ധതി വൈകാൻ കാരണമായതെന്ന് പറഞ്ഞു. പ​ദ്ധതി ഉപേക്ഷിക്കില്ലെന്നും കോച്ച് ഫാക്ടറിയുമായി കേന്ദ്രം മുന്നോട്ട് പോകുമെന്നും വി.എസിന് മന്ത്രി ഉറപ്പ് നൽകി.

കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ വി.എസ് റെയിൽ ഭവനിലെത്തിയാണ് മന്ത്രിയെ കണ്ടത്. താൻ മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പദ്ധതി ഇത്ര കാലമായിട്ടും നടപ്പാക്കാത്തതിൽ ആശങ്കയുണ്ടെന്നും ഈ സാഹചര്യത്തിൽ ഗോയലിന്റെ ഇടപെടൽ അനിവാര്യമാണെന്നും കൂടിക്കാഴ്ചയിൽ വിഎസ് പറഞ്ഞു.