കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: തോട്ടട കിഴുന്നപ്പാറയിൽ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ കടലിൽ കാണാതായ അഖിൽ ജിത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ...

കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: തോട്ടട കിഴുന്നപ്പാറയിൽ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ കടലിൽ കാണാതായ അഖിൽ ജിത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നാട്ടുകാരും പോലിസും സംയുക്തമായി നടത്തിയ തിരച്ചലിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് കടൽ കാണാനെത്തിയ 9 അംഗ സംഘത്തിലെ അഖിലും മറ്റ് രണ്ട് പേരും കടലിൽ പെടുകയായിരുന്നു. ഇതിൽ രണ്ടു പേരെ പോലിസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തിയിരുന്നു. മതുക്കോത്ത് രമേശൻ ഗീത ദമ്പതികളുടെ മകനാണ് അഖിൽ ജിത്ത് .സഹോദരി രാഖി.

Story by
Read More >>