മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചില്‍ ഊര്‍ജിതമാക്കി

കണ്ണൂര്‍ : അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ മുങ്ങി കാണാതായ രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. തമിഴ്നാട് കന്യാകുമാരി...

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചില്‍ ഊര്‍ജിതമാക്കി

കണ്ണൂര്‍ : അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ മുങ്ങി കാണാതായ രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. തമിഴ്നാട് കന്യാകുമാരി സ്വദേശികളായ അരുള്‍ രാജ്(21), പുഷ്പരാജ് (45)എന്നിവരെയാണ് കാണാതായത്. സ്ഥിരമായി അഴീക്കലില്‍ കച്ചവടം നടത്തുന്ന തമിഴ്നാട്ടില്‍ നിന്നുള്ള എയ്ഞ്ചല്‍ ഒന്ന്, എയ്ഞ്ചല്‍ രണ്ട് എന്നീ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ മാസമാണ് രണ്ട് ബോട്ടുകളിലായി 15 തമിഴ്നാട് സ്വദേശികള്‍ അഴീക്കലില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പോയത്. തിരിച്ചു അഴീക്കലിലേക്ക് വരുന്നതിനിടെ കാര്‍വാറിന്റെയും കര്‍ണാടകയിലെ മലാപേ ഹാര്‍ബറില്‍ നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ഇതില്‍ എയ്ഞ്ചല്‍ ഒന്ന് പൂര്‍ണമായും മുങ്ങിത്താഴ്ന്നു. ഇതിലുണ്ടായിരുന്ന രണ്ടുപേരെയാണ് കാണാതായത്. മുങ്ങിപ്പോയ ബോട്ടിലെ നാലുപേര്‍ ഉള്‍പ്പെടെ 9 പേരെയും രക്ഷപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ അഴീക്കലിലെ മത്സ്യ ഏജന്റിനെ ബോട്ടിലുള്ളവര്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അപകട വിവരം മംഗളൂരൂ, ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡുകളെ അറിയിക്കുകയായിരുന്നു.

Story by
Read More >>