കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ മാവിലായി കുഴിക്കലായിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുഴിക്കലായി പനത്തറ ഹൗസില്‍ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ്...

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ മാവിലായി കുഴിക്കലായിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുഴിക്കലായി പനത്തറ ഹൗസില്‍ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. പ്രദീപനെ എടക്കാട് പൊലീസ് അറസ്റ്റുചെയ്തു.നാളുകളായി കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇതേചൊല്ലി പൊലീസ് സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയതായും സമീപവാസികള്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയും തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. വീട്ടിലുപയോഗിച്ചിരുന്ന കത്തിവാള്‍ കൊണ്ടാണ് ശ്രീലതയ്ക്ക് വെട്ടേറ്റത്. ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രദീപനും ശ്രീലതയ്ക്കും പുറമെ പ്ലസ് വണിലും എട്ടിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്.

ബഹളംകേട്ട് മക്കള്‍ ഞെട്ടിയുണരുമ്പോഴേക്കും അമ്മ കഴുത്തിന് വെട്ടേറ്റ് ചോര വാര്‍ന്ന് വീട്ടിനകത്തെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. കുട്ടികളാണ് എടക്കാട് പൊലീസില്‍ വിവരം അറിയിച്ചത്. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Story by
Read More >>