- Mon Feb 18 2019 13:45:25 GMT+0530 (IST)
- E Paper
Download App

- Mon Feb 18 2019 13:45:25 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ഫോഴ്സിന്റെ മോക്ഡ്രില്‍
കണ്ണൂര്‍:കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്സ് മോക്ഡ്രില്‍ നടത്തി.
വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ദുരന്തനിവാരണത്തിന് സജ്ജമാകുന്നതിന്റെ ഭാഗമായി ഫയര്‍ ആന്റ് സോഫ്റ്റി വിഭാഗം മോക്ഡ്രില്‍ നടത്തിയത്.
റണ്‍വേയ്ക്ക് സമീപമായിരുന്നു ദൂരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ഡ്രില്‍. റണ്‍വേയ്ക്ക് സമീപം മരങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചശേഷം തീയണക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
വിമാനത്താവളത്തിലെ രണ്ട് ആധുനിക ഫയര്‍ എന്‍ജിനുകളും മട്ടന്നൂര്‍ ഫയര്‍ഫോഴ്സിന്റെ ഒരു യൂണിറ്റുമാണ് പങ്കെടുത്തത് .
വിമാനത്താവളത്തില്‍ അപകടം നടന്നാല്‍ മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് എത്ര മിനി റ്റുകൊണ്ട് അഗ്നിശമന സേനയ്ക്ക് വിമാനത്താവളത്തിലെത്താനാകുമെന്നതും പരിശോധിച്ചു. 15 മിനിറ്റുകള്‍ക്കകം മട്ടന്നൂരില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിചേരാമെന്ന് ഉറപ്പാക്കി.
